June 18, 2026

സംസ്ഥാന സമ്മേളനം നാളെ വയനാട്ടില്‍ തുടങ്ങും

0
FVBCV
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടില്‍ തുടങ്ങും.പുതിയ രോഗങ്ങള്‍ ,പുതിയ രോഗാവസ്ഥകള്‍ , രോഗികളില്‍ ഉണ്ടാവുന്ന കാലാനുസൃതമായ മാറ്റങ്ങള്‍ ,ചികിത്സയിലെ പുതിയ വെല്ലുവിളികള്‍ , തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും ചര്‍ച്ചയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഐ എ പി ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ പി ചന്ദ്രശേഖരന്‍, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോക്ടര്‍ എ.എം.യശ്വന്ത് കുമാര്‍, ഡോക്ടര്‍ എന്‍ സജിത്ത്, ഡോക്ടര്‍ വി. വി സുരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മുണ്ടക്കൈ സ്‌കൂളിലേക്ക് 5 ലക്ഷം രൂപയുടെ സഹായം കൈമാറും എന്നും ഇവര്‍ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് കല്‍പ്പറ്റ ഹോട്ടല്‍ ഓഷിന്‍ ഓഡിറ്റോറിയത്തിലും മറ്റന്നാള്‍ രാവിലെ മുട്ടില്‍ കോപ്പര്‍ കിച്ചന്‍ ഓഡിറ്റോറിയത്തിലുമാണ് സെമിനാറുകള്‍ നടക്കുക.മൂന്നാം തീയതി രാവിലെ 11 മണിക്ക് മേപ്പാടിയിലെ മുണ്ടക്കൈ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുണ്ടക്കൈ സഹായം വിതരണം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *