July 3, 2026

ഡീസൽ ക്ഷാമത്തെ തുടർന്ന് മാനന്തവാടിയിൽ കെഎസ്ആർടിസി ബസ് സർവീസുകൾ മുടങ്ങുന്നത് പതിവാകുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
   ഡീസൽ ക്ഷാമത്തെ തുടർന്ന് മാനന്തവാടിയിൽ  കെഎസ്ആർടിസി ബസ് സർവീസുകൾ മുടങ്ങുന്നത് പതിവാകുന്നു. . ഒക്ടോബർ 29ന് ശേഷം മാനന്തവാടി കെ.എസ്ആർടി.സി സബ് ഡിപ്പോയിലേക്ക് ഡീസൽ എത്തിയിരുന്നില്ല. ഇന്നലെ രാവിലെയോടെ ബസുകൾ കൂട്ടമായി ഒാട്ടം നിർത്തി. 

         കാട്ടിക്കുളത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്നതിനാൽ  രാവിലെ പതിവിലുമേറെ യാത്രക്കാർ ഉണ്ടായിരുന്നു. കുട്ട, ഇരിട്ടി, ബത്തേരി, കൽപ്പറ്റ, കോഴിക്കോട് തുടങ്ങിയ  സർവ്വീസുകളും  മുടങ്ങി. 117 ബസുകളാണ് മാനന്തവാടി കെഎസ്ആർടിസിയിലുളളത്. ഇതിൽ നൂറോളം ബസുകളാണ് എല്ലാ ദിവസവും നിരത്തിലിറങ്ങുക. ഒരു ബസിന് പ്രതിദിനം കുറഞ്ഞത് 80 ലിറ്റർ ഡീസൽ വേണം. ബംഗ്ളൂരു സർവീസ് നടത്തുന്നതക്കം മറ്റ് ഡിപ്പോകളുടെ ബസുകൾക്കായും പ്രതിദിനം 4000 ലിറ്റർ വരെ ഡീസൽ നൽകേണ്ടിവരും. പ്രതിദിനം 12,000 ലിറ്റർ ഡീസൽ എത്തിയാലേ എല്ലാ സർവീസുകളും കൃത്യമായി നടത്താനാകൂ. മൈസൂരുവിൽ നിന്നാണ് മാനന്തവാടിയിലേക്ക് ഡീസൽ എത്തിക്കുന്നത്. അതിനാൽ വില കുറവുള്ളതിനാൽ ദീർഘദൂര ബസുകൾ ഇവിടെ നിന്നാണ് ഡീസൽ അടിക്കുന്നത്. ഇത് ഒഴിവാക്കിയാൽ പ്രതിദിനം നാലായിരം ലിറ്റർ ഡീസൽ ഉപയോഗം കുറക്കാം. 

ഇന്നലെ ഉച്ചക്ക് 20,000 ലിറ്റർ ഡീസൽ എത്തിയതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്.കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പത്ത് ദിവസത്തിലധികം ഡീസൽ ക്ഷാമം മൂലം ബസുകൾ ട്രിപ്പ് മുടക്കിയിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *