July 3, 2026

പാണ്ടിക്കടവ് – രണ്ടേനാൽ റോഡ് പ്രവൃത്തി ഇഴയൽ: യു.ഡി.എഫ് റീത്ത് വെച്ച് പ്രതിഷേധിച്ചു

0
IMG-20181101-WA0470
By ന്യൂസ് വയനാട് ബ്യൂറോ
പാണ്ടിക്കടവ് – രണ്ടേനാൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഒ. ആർ. കേളു എം. എൽ. എ നിര്‍വഹിച്ചതിൻ്റെ ഒന്നാം വാർഷിക ദിനമായ നവംബർ ഒന്നിന് റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണ്ടിക്കടവ് ടൗണിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രവൃത്തി ഉടനടി പൂർത്തീകരിച്ചില്ലെങ്കിൽ ഹർത്താൽ അടക്കമുള്ള സമരപരിപാടിക്ക് രൂപം നൽകും. 
     എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് പടകൂട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്. ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
     ബ്രാൻ അഹമ്മദ് കുട്ടി, ജിൽസൺ തൂപ്പുങ്കര, ഇബ്രാഹിം മുതുവോടൻ, കെ. എം. അഹമ്മദ് കുട്ടി മാസ്റ്റർ,ഫൈസൽ കോമ്പി,തോട്ടാൻ മൊയ്തൂട്ടി, മുസ്തഫ പാണ്ടിക്കടവ്, കുന്നത്ത് മത്തച്ചൻ, സി. എച്ച്. ഇബ്രാഹിം, രാജേന്ദ്രൻ കാവുങ്ങൽ, ജോസ് മച്ചുകുഴി, അജ്മൽ വട്ടക്കുളം, സജി പള്ളിപ്പാടൻ, ജോഷി വാണാക്കുടി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *