അറിവ് സമ്പാദനം ലഹരിയാക്കി മാറ്റണം: ജുനൈദ് കൈപ്പാണി
വെള്ളമുണ്ട:കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.പി. ടി. എ വൈസ് പ്രസിഡന്റ് കെ. മമ്മൂട്ടി അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് ഷൈല പുത്തന്‍ പുരയ്ക്കല്‍, എ. രാജഗോപാല്‍,പി. അബ്ബാസ്, സന്ധ്യ വി. രോഷ്‌നി വി.എം തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ അറിവ് സമ്പാദനം ലഹരിയാക്കി മാറ്റാന്‍ കഴിയണമെന്നും അധമസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണ് വായനയും അറിവ് സമ്പാദനവുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യതയില്‍ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുവാന്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയിലൂടെ സാധിക്കുമെന്നും ജുനൈദ് പറഞ്ഞു.





Leave a Reply