ഉരുള്‍ ദുരന്തത്തില്‍ വീടും നെറ്റ് വര്‍ക്കും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്തു
കല്‍പ്പറ്റ: ദുരന്തങ്ങളില്‍ ഇരകളായവരെ ചേര്‍ത്തു പിടിച്ച് കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും കേരള വിഷനും. ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍ കേബിള്‍ ടി.വി.സംരംഭം നഷ്ടമായ കേബിള്‍ ഓപ്പറേറ്ററുടെ കുടുംബത്തിനും വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കേരള വിഷന്‍ ജീവനക്കാരന്‍ ധനേഷിന്റെ കുടുംബത്തിനും ധന സഹായം വിതരണം ചെയ്തു. കല്‍പ്പറ്റയില്‍ സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ധനേഷ് കുടുംബ സഹായ നിധി ധനസഹായം സി ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് വിതരണം ചെയ്തു.കേരള വിഷന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ അധ്യക്ഷനായി.
എത്ര സഹായം നല്‍കിയാലും നികത്താനാകാത്തതാണ് ദുരന്തങ്ങളില്‍ ഇരകളാവുന്നവരുടെ വേദനകളെന്നും എന്നാല്‍ ചെറിയ സഹായങ്ങള്‍ പോലും അവരെ തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുമെന്നും പ്രവീണ്‍ മോഹന്‍ പറഞ്ഞു.കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏക സംഘടനയാണ് സി. ഒ. എ. എന്ന്
കേരള വിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ്.സിബി പറഞ്ഞു.
ചടങ്ങില്‍ സി.ഒ. എ ജില്ലാ പ്രസിഡണ്ട് ബിജു ജോസ്, സി.ഒ. എ ജില്ലാ സെക്രട്ടറി പി. അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply