June 18, 2026

വകുപ്പുകള്‍ രണ്ടാണെങ്കിലും വാര്‍ത്തയില്‍ പോലീസ് എന്നൊരു വാക്ക് ചേര്‍ത്തില്ലെങ്കില്‍ ഒരു റീച് ഇല്ല…അതാ വാര്‍ത്തകളുടെ തലക്കെട്ടില്‍ പോലീസില്‍ പ്രതിഷേധം

0
xcv
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: മദ്യപിച്ച് വാഹനമോടിച്ച് വാഹനാപകടത്തിനിടയുണ്ടാക്കിയ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് പോലീസ് ഉദ്യോഗസ്ഥനെന്ന രീതിയില്‍. ഇതിനെതിരെ പോലീസില്‍ വ്യാപക പ്രതിഷേധം. ഇന്നലെ പനമരം കൂളിവയലില്‍ വെച്ച് കണ്ണൂര്‍ അസി. പ്രിസണ്‍ ഓഫീസര്‍ മനീഷ് എന്ന വ്യക്തിയാണ് അമിത മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. തുടര്‍ന്ന് ചില ചാനലുകളില്‍ ദൃശ്യ സഹിതം വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്തകളിലെ തലക്കെട്ട്’മദ്യപിച്ച് വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ അപകടമുണ്ടാക്കി’ എന്ന തരത്തിലായിരുന്നു. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായിട്ടും പോലീസിനെതിരെ തലക്കെട്ട് കൊടുത്തത് പ്രതിഷേധത്തിനിടയാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *