July 26, 2026

സംസ്ഥാന സബ് ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം രൂപീ കരിച്ചു

0
IMG-20181102-WA0502
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :  വയനാട് ജില്ലാ ഖോ-ഖോ അസോസിയേഷന്റേയും മീനങ്ങാടി സെന്റ്  പീറ്റേഴ്‌സ് &  സെന്റ് പോൾസ് ഇംഗ്ലീഷ്  ഹൈസ്‌കൂളിന്റേയും  സംയുക്താഭിമുഖ്യത്തിൽ  നവംബര്‍  23,24 തീയതികളിലായി മീനങ്ങാടിയിൽ  വെച്ച് നടക്കുന്ന 47 മത് 
സംസ്ഥാന സബ് ജൂനിയർ  ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ  സ്വാഗതസംഘം  രൂപീ
കരിച്ചു. യോഗം സ്‌കൂൾ മാനേജർ   അനിൽ ജേക്കബ് കീച്ചേരിൽ ഉദ്ഘാടനം 
ചെയ്തു.  ട്രസ്റ്റി   സാബു  കുര്യാക്കോസ്   പുത്തയത്ത്  അദ്ധ്യക്ഷത  വഹിച്ചു. 
പ്രിൻസിപ്പാൾ  പി.ഐ മാത്യു, പി.റ്റി.എ പ്രസിഡന്റ് ജോഷി മാമുട്ടത്തിൽ,  വയനാട് 
ജില്ല  സ്‌പോർട്‌സ് കൗസിൽ സെക്രട്ടറി  ഷണ്‍മുഖൻ, ജില്ലാ വൈസ് പ്രസി
ഡന്റ്   . എ.ഡി. ജോ,   ജില്ലാ  ഖോ-ഖോ  അസോസിയേഷൻ   ജോയന്റ് 
സെക്രട്ടറി  എൻ.സി  സാജിത്ത്,   വയനാട്  ജില്ലാ   സ്‌പോർട്‌സ്  കൗണ്‍സിൽ 
ഭരണസമിതിയംഗം സലീം കടവൻ, വയനാട്ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ
സെക്രട്ടറി ജോസഫ് സർ,  കെ. പി.വിജയി  തുടങ്ങിയവർ പ്രസംഗിച്ചു.
        മീനങ്ങാടി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ബീന വിജയൻ  ചെയർ
മാനായും, പ്രിൻസിപ്പാൾ . പി.ഐ മാത്യു ജനറൽകവീനറായും . സാബു 
വരിക്കളായിൽ, . ജിതിൻ ജോണി കാരുകുഴി, . ജിനു സ്‌കറിയ ചേനാട്ടേൽ, 
 ഏലിയാസ് ഞണ്ടുകുളത്തിൽ,  എൽദോ മഠയിക്കൽ, പൗലോസ് ഓലി
ക്കുഴി, സാബു കോട്ടേക്കുടി,  റീന സജി താഴത്തേക്കുടി എന്നിവർ വിവിധ
സബ്കമ്മറ്റി കണ്‍വീനർമാരായുള്ള 251അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.      
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *