July 27, 2026

ലയൺസ്‌ ക്ലബ് 500 വീടുകൾ നിർമ്മിച്ച് നൽകുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ;- ലയൺസ്‌ ഇന്റർനാഷണൽ ഫൌണ്ടേഷൻ കേരളത്തിൽ പ്രളയ ദുരിതത്തിൽ പെട്ടവർക്ക് ,500  വീടുകൾ നൽകുന്നതിന്റെ ഭാഗമായി വയനാട്ടിൽ 60  വീടുകൾ നിർമ്മിച്ച് നൽകുന്നു. കഴിഞ്ഞ പ്രളയത്തിൽ ഭവനരഹിരതരായ നിർധനർക്ക് ലയൺസ്‌ ഇന്റർനാഷണൽ ഫണ്ട് ഉപയോഗിച്ച് ഡിസ്ട്രിക്ട് 318 ഇ യുടെ നേത്രത്വത്തിൽ വയനാട്ടിലെ വിവിധ വില്ലേജുകളിലായി അർഹരായവർക്ക്‌ 450  സ്കൊയർ ഫീറ്റ് വിസ്തൃതിയുള്ള ഒരു വീടിനു അഞ്ചു  ലക്ഷത്തോളം രൂപയുടെ വീടുകളാണ് നിർമ്മിക്കുന്നത്. വയനാട്ടിലെ വിവിധ ലയൺസ്‌ ക്ലബുകൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന 60  പേർക്ക് ജില്ലാ ഭരണകൂടം, പഞ്ചായത്തു ,അംഗീകാരത്തോടെ പരിസ്ഥിതി ദുർബലമല്ലാത്ത പ്രദേശത്തു ഉപഭോക്താക്കളുടെ കൈവശാവകാശ രേഖകളോ അനുബന്ധ രേഖകളോ ഉള്ള കുടുംബബങ്ങൾക്കാണ് ഈ പാർപ്പിട നിർമ്മാണ പദ്ധതി. ഭവന നിർമ്മാണ പദ്ധതിയിൽ തെരെഞ്ഞെടുക്ക പെടുന്നതിനു അർഹരായ ,പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ,വിവിധ ലയൺസ്‌ ക്ലബുകൾ വഴിയോ ,9562500178 ,9656869525 ,9447048040 ,04936 -210240 , 210525 ഈ നമ്പറുകൾ വഴിയോ ബന്ധപ്പെടേണ്ടതാണെന്നു ഭാരവാഹികളായ പ്രൊഫസർ വർഗീസ് വൈദ്യൻ ,യോഹന്നാൻ മറ്റത്തിൽ,കെ ആർ ഷാജൻ, ഡോക്ടർ എം വി പ്രസാദ് തുടങ്ങിയവർ അറിയിച്ചു.
                                                                   ജയരാജ് ബത്തേരി 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *