സൗജന്യ മെഗാ ദന്തൽ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച മാനന്തവാടിയിൽ
മാനന്തവാടി: .മഹാാത്മ റെസിഡൻസ് അസോസിയേഷന്റെയും വീരാജ് പേട്ട
കൂർഗ്ദന്തൽ മെഡിക്കൽ കോളേജിന്റെയുംം സംയുക്താഭിമുഖ്യത്തിൽ 10ന് (ശനിയാഴ്ച) സൗജന്യ മെഗാ ദന്തൽ മെഡിക്കൽ ക്യാമ്പ് നടത്തും.
ശനിയാഴ്ച രാവിലെ 9 മണിക്ക് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ വെച്ച് ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും .മുനിസിപ്പൽ കൗൺസിലർ അഡ്വ: അബ്ദുൽ റഷീദ് പടയൻ, ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് പി.ടി.ബിജു എന്നിവർ സംബന്ധിക്കും.
ദന്തരോഗ നിർണ്ണയം, പല്ല് എടുക്കൽ, പല്ല് അടക്കൽ,പല്ല് ക്ലീനിംഗ് മുതലായവ സൗജന്യമായി ക്യാമ്പിൽ വെച്ച് ചെയ്ത് കൊടുക്കും
തുടർ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 250 പേർക്ക് മാത്രമേ പരിശോധന ഉണ്ടായിരിക്കൂ.6,7 തീയ്യതികളിൽ 90741637 07.
944764O212 എന്നീ നമ്പറുകളിൽ
ബുക്കിങ്ങ് ചെയ്യണമെന്ന് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സി.കെ.സുരേന്ദ്രൻ.ദേവദാസ്ആന്റണി
പടയൻ മുഹമ്മദ് എന്നിവർ അറിയിച്ചു





Leave a Reply