July 28, 2026

പട്ടിക വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ പുന :സ്ഥാപിക്കണം- എൻ. ഡി അപ്പച്ചൻ

0
IMG_20250523_200103
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : യു ഡി എഫ് ഭരണ കാലത്ത് കൃത്യമായി നൽകിയിരുന്ന ആനുകൂല്യങ്ങൾ ഇടതു സർക്കാർ വെട്ടി ചുരുക്കിയ നടപടി പ്രതിഷേധർഹമാണെന്നും, പട്ടിക വിഭാഗങ്ങളുടെ ഇ ഗ്രാൻഡ് ഉൾപ്പടെ വിവിധ ക്ഷേമ ആനുകൂല്യങ്ങൾ പുന : സ്ഥാപിച്ചു നൽകണമെന്നും, കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന ദളിത് പീഡനങ്ങളും, ദളിതരെ കള്ള കേസിൽ കുടുക്കി പൊതു ജന മധ്യത്തിൽ അപമാനിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ പോലീസ് രാജ് ഭരണം അവസാനിപ്പിക്കണമെന്നും ഭാരതീയ ദളിത് കോൺഗ്രസ്‌ വയനാട് ജില്ല കമ്മിറ്റി ജില്ല കളക്ടറേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ഉത്ഘാടനം ചെയ്തു കൊണ്ടു വയനാട് ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ്‌ ശശികുമാർ വി കെ അധ്യക്ഷനായിരുന്നു.
കേരള കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ, ദളിത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹികളായ കെ. വി ശശി, ആർ. രാജൻ, എ രാംകുമാർ, ജില്ല ജനറൽ സെക്രട്ടറി എം. രാഘവൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺദേവ്, ഗിരീഷ് കൽപ്പറ്റ, എ എ വർഗീസ്, ഈ വി അബ്രഹാം,ആർ. രാമചന്ദ്രൻ, ശ്രീജ ബാബു, അനീഷ് പടിഞ്ഞാറത്തറ, ടി വി വിനോദ്, കെ ജി രഘു, രാജാറാണി, ഉഷ വാഴവറ്റ, എം. ബാലൻ, കെ ടി കുമാരൻ, ഉണ്ണി കേണിച്ചിറ, സുജാത മഹാദേവൻ,ദേവു സി പി, രാധാകൃഷ്ണൻ കോട്ടത്തറ, അനന്തൻ വൈത്തിരി എന്നിവർ സംസാരിച്ചു.സമരം 24 ന് രാവിലെ 11 മണിക്ക് സമാപിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *