കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തുക ഉടന്‍ ലഭ്യമാക്കണം: കര്‍ഷക കോണ്‍ഗ്രസ്
മീനങ്ങാടി : കാലാവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള നഷ്ടപരിഹാര തുക ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്.പി.എം. ബെന്നി യോഗം ഉദ്ഘാടനം ചെയ്തു.കര്‍ഷക കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം പ്രസിഡന്റ് എന്‍ ഡി ജോര്‍ജ് അധ്യക്ഷനായി.കര്‍ഷകരോടുള്ള ഇടതു പക്ഷ സര്‍ക്കാരിന്റെ അവഗണക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.എം.കുര്യാക്കോസ്, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്.ഇ.ജെ. ഷാജി, പി.പി. പൈലി,. ടി.കെ.തോമസ് ,മനോജ് ചന്ദനക്കാവ്, ടി.കെ.എല്‍ദോ,ടി പി ഷിജു, ബാലന്‍ പന്തളം എന്നിവര്‍ സംസാരിച്ചു.





Leave a Reply