May 6, 2026

വൈദ്യുതിയില്ലാതെ ദിവസങ്ങളായി;കെഎസ്‌ഇബിയുടെ അനാസ്ഥയെന്ന് -പി.ടി സിദ്ധീഖ്

0
IMG_20250527_185843
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാലുദിവസത്തോളമായി വൈദ്യുതിയില്ലാതെ ജനങ്ങൾ പ്രയാസപ്പെടുകയാണെന്നും ഇത് കെഎസ്‌ഇബി അധികൃതരുടെ അനാസ്ഥയാണ് വെളിവാക്കുന്നെതെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്.

തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതിയില്ലാത്തതിനാൽ തന്നെ ഓക്സിജൻ സിലിണ്ടറിൽ ജീവൻ നിലനിർത്തുന്ന രോഗികളും, ജീവൻ രക്ഷ മരുന്നുകൾ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്നവരുമടക്കം വളരെ പ്രയാസമനുഭവിക്കുകയാണ്.
ചിലരെ രോഗം മൂർച്ചിച്ചതിനാൽ അത്യാഹിത വിഭാഗത്തിലടക്കം അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

അത് പോലെ തന്നെ ഹോട്ടൽ മേഖലയിലും ഡയറി ഫാമുകളിലുമടക്കം പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. ടൈലർമാരുടെയും വൈദ്യുതി ആശ്രയിച്ചു തൊഴിലെടുക്കുന്ന മറ്റു വിഭാഗങ്ങളുടെയും അവസ്ഥ മേൽപറയപ്പെട്ടതിൽ നിന്ന് വിത്യസ്തമല്ല.

കാലവർഷം നേരത്തെ എത്തുമെന്ന റിപ്പോർട്ട്കളുണ്ടായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതിരുന്ന കെഎസ്‌ഇബി പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ആഘാതം വളരെ വലുതാണ്.

ഉപഭോക്താക്കളുടെ വർദ്ധനവിനനുസരിച്ച് ആവശ്യമായ സൗകര്യങ്ങളും, ജീവനക്കാരെയും വർദ്ധിപ്പിക്കാതെയിരുന്ന കെഎസ്‌ഇബി വിളിച്ചു വരുത്തിയ ദുരന്തമാണ് നിലാവിലെത്തേത്.
പൊതു ജനങ്ങളുടെ പരാതികൾ കൃത്യസമയത്തു പരിഹരിക്കാനോ ആവശ്യമായ മറുപടികൾ നൽകാനോ കെഎസ്‌ഇബി ഓഫീസുകളിൽ ആളുകൾ ഇല്ലാത്ത അവസ്ഥ ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിച്ചിരിക്കുകയാണ്.

അതിനാൽ തന്നെ സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നും പി. ടി സിദ്ധീഖ് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *