October 8, 2026

അയല്‍പക്ക ബോധവല്‍ക്കരണവുമായി പനമരം കുട്ടി പോലീസ്

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

ജൂണ്‍ 14 ലോക രക്തദാന ദിനത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെപറ്റിയും രക്തദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെപ്പറ്റിയും ബോധവല്‍ക്കരിച്ച് പനമരം കുട്ടി പോലീസ് അയല്‍പക്ക ബോധവല്‍ക്കരണത്തിന് തുടക്കമായി. കേഡറ്റുകള്‍ തങ്ങളുടെ വീടിന്റെ അടുത്തുള്ള പത്തോളം വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുക എന്നതാണ് പദ്ധതി ഉദ്ദേശിക്കുന്നത്. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കാമുറ്റം സ്‌കൂള്‍ പരിസരത്തുള്ള സൗബാന്‍ പുനത്തികണ്ടിക്ക് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സി കെ മുനീര്‍,രേഖ കെ എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *