നോര്‍ക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ്
കല്‍പ്പറ്റ: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് വയനാട് ജില്ലാ ഭാരവാഹികള്‍ നോര്‍ക്ക റൂട്ട്‌സ് ജില്ലാ ഓഫീസര്‍ക്ക് നിവേദനം നല്‍കി.
തിരികെയെത്തിയ പ്രവാസികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന സാന്ത്വനം പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും തിരികെയെത്തിയ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദീന്‍, ജന:സെക്രട്ടറി സജി മണ്ടലത്തില്‍, പി.വി.ആന്റണി എന്നിവര്‍ സംബന്ധിച്ചു.





Leave a Reply