ബ്ലോക്ക് ഗ്രാമസഭ നടത്തി
കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതികള്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി ബ്ലോക്ക് ഗ്രാമസഭ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ മിനി, അനില തോമസ്, പി.കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശകുന്തള ഷണ്‍മുഖന്‍, എം സെയ്ത്, ജിന്‍സി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply