May 6, 2024

വയനാട്ടിൽ ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു.

0
വയനാട് ജില്ലയില്‍ നടന്നുവരുന്ന വിവിധ ടൂറിസം പദ്ധതികളുടെ പുരോഗതി ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ടൗണ്‍സ്‌ക്വയര്‍ വികസനം രണ്ടാംഘട്ടം ഡിസംബര്‍ 25നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. പഴശ്ശി പാര്‍ക്കിലെ ടൂറിസം വികസന പ്രവൃത്തി നവംബര്‍ 30നകം പൂര്‍ത്തിയാക്കും. കുറുവാദ്വീപിലെ അടിസ്ഥാനസൗകര്യ വികസനം ഡിസംബര്‍ 15നകവും കര്‍ലാട് തടാക പരിസരത്ത് കുട്ടികളുടെ കളിസ്ഥലവും വിനോദോപാധികള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും 31നകവും പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി കാന്തന്‍പാറ വിനോദകേന്ദ്രത്തില്‍ നടക്കുന്ന പ്രവൃത്തി ഈ മാസം 30നുള്ളില്‍ പൂര്‍ത്തീകരിക്കും. ഇവിടേക്കും മേപ്പാടി ചെമ്പയിലേക്കുമുള്ള റോഡ് നവീകരണം ഡിസംബര്‍ 31നുള്ളിലും കാരാപ്പുഴ പദ്ധതി പ്രദേശത്തെ മൂന്നാംഘട്ട ടൂറിസം വികസന പ്രവൃത്തി ഫെബ്രുവരിയിലും പൂര്‍ത്തിയാവും. മാനന്തവാടി പഴശ്ശി പാര്‍ക്ക് സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ടം ഡിസംബറില്‍ ആരംഭിക്കും. 2019 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വെള്ളപ്പൊക്ക ബാധിത ടൂറിസം കേന്ദ്രങ്ങളില്‍ 2,09,20,000 രൂപയുടെ നവീകരണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങാനും തീരുമാനിച്ചു. സി .കെ ശശീന്ദ്രന്‍ എം.എല്‍.എ, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ടൂറിസം വകുപ്പ് റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *