June 21, 2026

ബാല്യകാല സഖിയുടെ കഥ പറഞ്ഞ് ക്രിസ്ബിൻ തോമസ് സംസ്ഥാനത്തേക്ക്

0
IMG-20181119-WA0079
By ന്യൂസ് വയനാട് ബ്യൂറോ
  ബാല്യകാല സഖിയുടെ  കഥ പറഞ്ഞ് ക്രിസ്ബിൻ തോമസ് സംസ്ഥാന തലത്തിലേക്ക്
വടുവൻചാൽ: കഥാപ്രസംഗം ഹൈസ്കൂൾ വിഭാഗത്തിൽ  ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി ക്രിസ്ബിൻ തോമസിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി എന്ന വിശ്വവിഖ്യാതമായ നോവലിനെ ആസ്പദമാക്കിയായിരുന്നു കഥാപ്രസംഗം. മുൻ വർഷങ്ങളിലെല്ലാം ഹൈസ്കൂൾ വിഭാഗത്തിൽ പെൺകുട്ടികളുടെ ആധിപത്യമായിരുന്നെങ്കിൽ ഇക്കുറി ഒരാൺകുട്ടി വിജയമണിഞ്ഞെന്ന പ്രത്യേകതയുമുണ്ട്.  യു പി വിഭാഗത്തിൽ പഠിക്കുമ്പോൾ ക്രിസ്ബിൻ ജില്ലാ മൽസരങ്ങൾക്ക് പങ്കെടുത്തിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തിലേയ്ക്ക് യോഗ്യത നേടുന്നതിതാദ്യമാണ്. പൊതുവേ കഥാപ്രസംഗത്തിന് ആസ്വാദകർ കുറവാണെങ്കിലും ഇക്കുറി നിറഞ്ഞ സദസായിരുന്നു. കരഘോഷത്തോടെ കഥ പറഞ്ഞവസാനിപ്പിച്ച ക്രിസ്ബിന്റെ പിന്നണി വായിച്ചത് സഹപാഠികളായ നാജിയ ഇസാം, ഷെയ്ൻ പീറ്റർ, അതുൽ കെ വിനോദ്, അതുൽ സിജോ എന്നിവരാണ്. നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകൻ ബിനു തോമസിന്റെയും  ജി.കെ.എം.എച്ച്.എസ് .എസ് അധ്യാപിക സിന്ധു എ സി യുടെയും മകനാണ്. കഥാ പ്രസംഗത്തിൽ  അമ്മയാണ് തന്റെ ഗുരുവെന്നും ക്രിസ്ബിൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *