കഥാപ്രസംഗം മോഷ്ടിച്ചെന്ന് പരാതി: ഒന്നാം സ്ഥാനക്കാരെ നാലാം സ്ഥാനക്കാർ പിന്നിലാക്കി.
കഥാപ്രസംഗം മോഷ്ടിച്ചെന്ന് പരാതി: ഒന്നാം സ്ഥാനക്കാരെ നാലാം സ്ഥാനക്കാർ പിന്നിലാക്കി.
തോമാട്ടുചാൽ: ഉപജില്ല കഥാപ്രസംഗ മൽസരത്തിൽ നാലാം സ്ഥാനം ലഭിച്ച സ്കൂൾ അപ്പീലിലൂടെ ജില്ലാ മത്സരത്തിനെത്തിയപ്പോൾ ഉപജില്ലയിലെ ഒന്നാം സ്ഥാനക്കാരുടെ കഥ അപഹരിച്ചതായി പരാതി.
തങ്ങൾ തോൽപ്പിച്ച പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂൾ ടീം തങ്ങളുടെ വിഷയം മോഷ്ടിച്ച് അപ്പീലിലൂടെ ജില്ലാ സ്കൂൾ കലോൽസവത്തിനെത്തി തങ്ങളെ പിന്നിലാക്കിയെന്ന് മീനങ്ങാടിയിലെ വിദ്യാർത്ഥികളാണ് പരാതിപ്പെട്ടത്. . ജില്ലാ മത്സരത്തിൽ വിജയ ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് രണ്ടാം സ്ഥാനവും, ജി.എച്ച്.എസ്.എസ് മീനങ്ങാടിക്ക് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്. എസ്.എഫ്.ഐ.നേതാവ് അഭിമന്യുവിന്റെ കഥ " വട്ടവടയിലെ തീപ്പൊരി " എന്ന ചരിത്രവുമായി ഉപജില്ലാ മൽസരത്തിൽ തങ്ങൾ തോൽപ്പിച്ച പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂൾ ടീം ചെറിയ മാറ്റങ്ങൾ വരുത്തി ചക്രവ്യൂഹത്തിലെ അഭിമന്യു എന്ന പേരിൽ തങ്ങൾ ചെയ്ത ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുൾപ്പടെ നിലനിർത്തി അപ്പീലിലൂടെ എത്തി തങ്ങളെ പരാജയപ്പെടുത്തുകയാണ് ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. റസ് ല, ഗോഡ് വിൻ, സുദീഷ്, പ്രവീൺ, അനൂജ് എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നത്. റസ് ലയുടെ പിതാവാണ് കഥ തയ്യാറാക്കി നൽകിയത്. പരിശീലകനോടൊപ്പം സ്കൂളിലെത്തിയ മറ്റൊരു സുഹൃത്താണ് ഈ തല തിരിഞ്ഞ മോഷണത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു .
ഫോട്ടോ: മീനങ്ങാടി സ്കൂൾ ടീം.





Leave a Reply