July 3, 2026

കടുത്ത വെയിലിലും കൗമാരത്തിന് കാവലായി പോലീസ് ഉദ്യോഗസ്ഥർ

0
IMG-20181119-WA0092
By ന്യൂസ് വയനാട് ബ്യൂറോ
കടുത്ത വെയിലിലും കൗമാരത്തിന് കാവലായി പോലീസ് ഉദ്യോഗസ്ഥർ

ജിൻസ് തോട്ടും കര
വടുവൻചാൽ: വയനാട് ജില്ലാ കലോത്സവത്തിൽ കടുത്ത വെയിലിലും കൗമാരത്തിന് കാവലായി പോലീസ് ഉദ്യോഗസ്ഥർ. മാനന്തവാടി സബ് ടിവിഷനു കീഴിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നും അമ്പലവയൽ സ്റ്റേഷൻ എസ്.ഐ അമ്പ സലീം, എസ്.ഐ കുമാരൻ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പോലീസുകാരാണ് കലാ നഗരിയിലെ സുരക്ഷക്കായി എത്തിയിട്ടുള്ളത്. പഴയ ഓർമ്മകളോടൊപ്പം നാട്യ വിസ്മയങ്ങളും സംഗീതതാളങ്ങളും  ആസ്വദിക്കണമെന്നുണ്ട്, പക്ഷേ  അവർ ആഗ്രഹിക്കുന്നത് സുരക്ഷയാണ്. കലാലയത്തിന്റെ മുറ്റത്ത് അണിനിരന്നിട്ടുള്ള ഓരോ കലാപ്രേമികളുടെയും കലാകാരൻന്മാരുടെയും സുരക്ഷ. സ്ത്രീകളുടെ സംരക്ഷണത്തിനായി എത്തിയിട്ടുള്ളത് നാല് വനിതാ പോലീസുകാരാണ്.ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് എസ്.ഐ കുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *