March 11, 2026

എം.എല്‍.എയോട് സംവദിച്ച് കുട്ടികളുടെ ശിശുദിനാഘോഷം

0
04-6
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ശിശുദിനാഘോഷത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കല്‍പ്പറ്റ അസ്ഹര്‍ സ്‌കൂളില്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.കുട്ടികളുമായി എം.എല്‍.എ സംവദിച്ചു. പശു വളര്‍ത്തിലിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തി സാമൂഹിക പ്രവര്‍ത്തനം നടത്താനുള്ള പ്രചോദനമെന്തൊയിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം.പൊതു പ്രവര്‍ത്തകര്‍ക്ക് സ്വന്തമായൊരു വരുമാനമാവശ്യമാണെന്നും അല്ലാത്ത പക്ഷം നിസ്വാര്‍ത്ഥ പൊതു പ്രവര്‍ത്തനം പൂര്‍ണ്ണതയിലെത്തില്ലെന്നും എം.എല്‍.എ പറഞ്ഞു.ആദിവാസി കുട്ടികളുടെ കൊഴിഞ്ഞ് പോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ആദിവാസികളുടെ വിദ്യാഭ്യാസ-സാക്ഷരതാ പ്രവര്‍ത്തിന് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ പോകുതായദ്ദേഹം പറഞ്ഞു.ചെരുപ്പിടാത്തതിനെ കുറിച്ചും ,എന്ത് കൊണ്ടാണ് പ്രായഭേദമന്യേയെല്ലാവരും ശശിയേട്ടാ എന്ന് വിളിക്കുന്നത് എന്നുമുള്ള ചോദ്യങ്ങളും കുട്ടികളുടെ ഭാഗത്ത് നിന്ന് വന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സകൂളില്‍ കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.കുടുംബശ്രീയുടെ ബാലസഭാ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്.നഗരസഭ കൗസിലര്‍ ഡി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത മുഖ്യ പ്രഭാഷണം നടത്തി.എസ്.എസ്.എ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ പ്രമോദ് മാസികയുടെ പ്രകാശനം നടത്തി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , ഹാരിസ്.കെ.എ ,ബിജോയ് കെ.ജെ, സാലിഹ് റാട്ടക്കൊല്ലി മിഥുന്‍ ,അങ്കിത് , ഹര്‍ഷ , ഹിസാന എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *