May 19, 2024

‘ഏഴാം നൂറ്റാണ്ടി ലെ പ്രാകൃത ബോധവും കമ്യൂണിസവും’ യൂത്ത് ലീഗ് ചര്‍ച്ചാ സായാഹ്നം 22ന്

0
05 3
കല്‍പ്പറ്റ: ഏഴാം നൂറ്റാണ്ടി ലെ പ്രാകൃത ബോധവും കമ്യൂണിസവും എന്ന പ്രമേയത്തില്‍ നവംബര്‍ 22ന് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ചര്‍ച്ചാ സായാഹ്നം സംഘടിപ്പിക്കാന്‍ കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു. ഗെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട്സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഇസ്്‌ലാം വിരുദ്ധ സര്‍ക്കുലറും സി.പി.എം തുടര്‍ന്നുവരുന്ന മുസ്്‌ലിം വിരുദ്ധ സമീപനങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യും. ഉച്ചക്ക് ശേഷം 2 മണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന ചര്‍ച്ചാ സായാഹ്നത്തില്‍ റഹ്്മത്തുല്ലാ ഖാസിമി മൂത്തേടം, അഡ്വ.പി.എം. സാദിഖലി, സമദ് പുക്കാട്, റജില്‍ മാക്കുറ്റി, പി. ഇസ്മായില്‍, എം.പി നവാസ്, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംബന്ധിക്കും. ചര്‍ച്ചാ സായാഹ്നത്തിന്റെ ഭാഗമായി നടത്തിയ നിയോജക മണ്ഡലം യൂത്ത് ലീഗ് കവന്‍ഷന്‍ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ടി ഹുനൈസ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറിമാരായ എം മുഹമ്മദ് ബഷീര്‍, യഹ്‌യാഖാന്‍ തലക്കല്‍, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ടി ഹംസ, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ ഹാരിസ്, നിയോജക മണ്ഡലം ലീഗ് ട്രഷറര്‍ സലീം മേമന, സെക്രട്ടറിമാരായ കെ കെ ഹനീഫ, എ കെ റഫീഖ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ അഡ്വ എ പി മുസ്തഫ, ഷമീം പാറക്കി, ജാസര്‍ പാലക്കല്‍, വി എം അബൂബക്കര്‍, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ 
വി പി യൂസഫ്, പി ബീരാന്‍ കോയ, കളത്തില്‍ മമ്മൂട്ടി, പി കെ അഷ്‌റഫ്, സാലിഹ് കെ പി, അഡ്വ എം സി എം ജമാല്‍, എം എസ് എഫ് ജില്ലാ ഭാരവാഹികളായ ഹക്കീം വി പി സി, മുനീര്‍ വടകര നിയാസ് മടക്കിമല, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ നൂര്‍ഷ ചേനോത്ത്, സി ഇ ഹാരിസ്, കെ മുഹമ്മദാലി, ടി എസ് നാസര്‍, കെ റഹ്നീഫ്, എ കെ സൈതലവി എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *