June 21, 2026

എം ഐ ഷാനവാസ്; ദേശീയബോധത്തിലും ആദർശങ്ങളിലും അടിയുറച്ച് നിന്ന നേതാവ്: സി കെ ശശീന്ദ്രൻ

0
05-3
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മണ്ഡലം കോഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ഐ ഷാനവാസ് എം പിയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം ചേർന്ന്‍ അനുസ്മരിച്ചു. ശക്തമായ ദേശീയബോധമുള്ള, കോണ്‍ഗ്രസിന്റെ അടിസ്ഥാന ആദർശങ്ങളിലും പ്രത്യയ ശാസ്ത്രങ്ങളിലും അടിയുറച്ച് വിശ്വസിച്ച, ദൃഢമായ മതേതരബോധമുള്ള രാഷ്ട്രീയ നേതാവായിരുന്നു എം ഐ ഷാനവാസെന്ന്‍ സി കെ ശശീന്ദ്രൻ എം എൽ എ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ കെ രാജേന്ദ്രൻ, ഉഷാതമ്പി, വിജയൻ ചെറുകര, കെ വി പോക്കർഹാജി, സി മൊയ്തീൻകുട്ടി, പി ടി പ്രേമാനന്ദ്, പൗലോസ് കുറുമ്പേമഠം, മുഹമ്മദ് പഞ്ചാര, അഡ്വ. സന്തോഷ്‌കുമാർ, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, ഗോകുൽദാസ് കോട്ടയിൽ, സാലി റാട്ടക്കൊല്ലി, കെ കുഞ്ഞിരായിൻഹാജി എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *