June 21, 2026

സമത്വത്തിന്റെയും സ്യാതന്ത്യത്തിന്റെയും ശബ്ദമുയർത്തി എസ് എഫ് ഐ വിദ്യാർത്ഥിനി വേദി

0
04-7
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:'കേരളം പിന്നോട്ടല്ല മന്നോട്ട് തന്നെ' എന്ന മുദ്രാവാക്യത്തിൽ എസ് എഫ് ഐ വിദ്യാർത്ഥിനി വേദിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനി മുന്നേറ്റമെന്ന പേരിൽ കൽപ്പറ്റയിൽ വിദ്യാർത്ഥിനി സംഘമം സംഘടിപ്പിച്ചു.എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിൻഷാദാസ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം കവ്യാഞ്ജന അധ്യക്ഷയായി
ഭക്തിയുടെ മറവിൽ സംഘപരിവാറുകാർ കലാപം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്നും സ്ത്രീസമത്വത്തേയും സ്യാതന്ത്യത്തേയും ചോദ്യം ചെയ്യുകയാണെന്നും,കേരളത്തിന്റെ ചിന്തിക്കുന്ന യുവത്വവും വിദ്യാർത്ഥിനികളും സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണത്തേ ചെറുത്ത് തോൽപ്പിച്ച് മതനിരപേക്ഷതയുടെ ശക്തമായ അടിത്തറയുള്ള സമൂഹത്തേ ശ്രിഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണമെന്നും പരിപാടി ആഹ്യാനം ചെയ്തു.എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി,നീരദ എന്നിവർ സംസാരിച്ചു കെ ആർ ആര്യ സ്വാഗതവും അൻസുല മാത്യു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *