June 21, 2026

മികവുത്സവം ജില്ലയിൽ 751 പേർ പരീക്ഷ എഴുതി

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സാക്ഷരതാ മിഷൻ ജില്ലയിലെ വികസന/വിദ്യാകേന്ദ്രങ്ങളിലൂടെ
നടത്തിയ നാലാം തരം തുല്യത, ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ നടത്തുന്ന സമഗ്ര
ആദിവാസിസാക്ഷരതാ ക്ലാസ്, പട്ടികജാതി കോളനികളിൽ നടത്തുന്ന നവചേതന
സാക്ഷരതാ ക്ലാസ്, ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ചങ്ങാതി സാക്ഷരതാ ക്ലാസ്
എന്നിവയുടെ പരീക്ഷ മികവുത്സവമായി നടത്തി. ജില്ലയിൽ 751 പേർ പരീക്ഷ എഴുതി.
നാലാംതരം തുല്യതയിൽ 93 പുരുഷൻമാരും 399 സ്ത്രീകളും ഉൾപ്പെടെ 492 പേർ പരീക്ഷ
എഴുതി. സമഗ്ര മികവുത്സവത്തിൽ 304 പേരും, നവചേതനയിൽ 17 പേരും പരീക്ഷ എഴുതി.
ചങ്ങാതി സാക്ഷരതയിൽ 38 പേർ പരീക്ഷ എഴുതി. വിജയിക്കുന്നവർക്ക് സാക്ഷരതാ മിഷൻ
നടത്തുന്ന കോഴ്‌സുകളിൽ തുടർ പഠനം നടത്താം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *