June 21, 2026

വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്തി യുണിറ്റ് ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്തി യുണിറ്റ് നൽകിയ ഗ്യാസ് സ്റ്റൗ വിതരണം   ഡബ്ല്യൂ.എം. എഫ്.    നോർത്ത് സോണിന്റെ സഹകരണത്തോടെ വയനാട് ജില്ലയിൽ പൊഴുതന പഞ്ചായത്തിൽ     പൊഴുതന പഞ്ചായത്ത്‌ ഹാളിൽ വെച്ച്    പൊഴുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. സി പ്രസാദ് ഉത്ഘാടനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ നോർത്ത് സോൺ പ്രസിഡന്റ്‌ റിസാനത്ത് സലീം  അധ്യക്ഷത വഹിച്ച ചടങ്ങിൽ   ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.എൻ.   വിമല, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ ‌. ഇന്ദിര,  ഗ്ലോബൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ സീന ഷാനവാസ്‌, പഞ്ചായത്ത്‌ മെമ്പർമാർ, നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഖാദർ, നോർത്ത് സോൺ അംഗങ്ങളായ റുഖിയ, ഉഷ , സി.കെ.     ശിവരാമൻ,  എന്നിവർ ആശംസകൾ അർപ്പിച്ചു. നോർത്ത് സോൺ സെക്രട്ടറി (ഇൻചാർജ് )     ഫൈസൽ സ്വാഗതവും ട്രെഷറർ കെ.കെ.    ഹംസ  നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *