ബത്തേരിയില്‍ നാളെ സൗജന്യ നേത്രപരിശോധന ക്യാമ്പ്
ബത്തേരി:എം.ജെ.എസ്.എസ്. എ മലബാര്‍ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കരുണ ഐ കെയര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ കമ്പ്യൂട്ടറൈസ്ഡ് നേത്ര പരിശോധനയും തിമിര നിര്‍ണയവും നടത്തും.സെപതംബര്‍ നാലിന് വ്യാഴാഴ്ച ഉച്ചക്ക് 1 :30 മുതലാണ് ക്യാമ്പ്. പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് വികാരി ഫാ. എല്‍ദോ അമ്പഴത്തിനാംകുടി ഉദ്ഘാടനം ചെയ്യും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധന കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ 75104 34938, 97447 49609





Leave a Reply