വയനാട് മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനക്ഷമമാക്കണം:പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: കേന്ദ്ര ആരോഗ്യ മന്ത്രാലയം വയനാട് മെഡിക്കൽ കോളേജിന് അംഗീകാരം നൽകിയ സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ അടിയന്തരമായി തുടർനടപടികൾ പൂർത്തിയാക്കി കോളേജ് പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു. വയനാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമങ്ങൾ ഇതിന് വേഗത നൽകിയെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. വയനാട്ടിലെ ആരോഗ്യമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുന്ന ഈ നേട്ടത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 21-ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയെ പ്രിയങ്ക ഗാന്ധി എം.പി. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നീ എം.പി.മാർക്കൊപ്പം സന്ദർശിച്ച് വയനാട് മെഡിക്കൽ കോളേജ് എത്രയും വേഗം പൂർണ്ണ സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.





Leave a Reply