July 17, 2026

വയനാട്ടിലേക്കുളള ബദല്‍ പാതകള്‍ അടിയന്തര നടപടി ഉണ്ടാവണം:പിപി ഷൈജൽ*

0
IMG_20250910_191635
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ:വയനാട് ജില്ലയിലേക്കുളള ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കന്നതിന് വേണ്ട നടപടിക്രമങ്ങൾക്ക് അടിയന്തരമായ ഇടപെടൽ ഉണ്ടാവണം. ഓരോ റോഡിന്റെയും വിഷയങ്ങൾ എടുത്ത് സമരം ആയി കാര്യങ്ങൾ പഠിച്ചു മുന്നോട്ട് നീക്കുന്നതിന് ജില്ലയിൽ ഒരു ഏകോപനം ഉണ്ടാവേണ്ടത് അനിവാര്യമാണന്ന് രാഷ്ട്രീയ യുവജനത ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ. വയനാട് എന്ന വികാരം ഉയർത്തിപ്പിടിച്ചു കൊണ്ടും ഇവിടുത്തെ ജനങ്ങളെ തുറന്ന ജയിൽ അടക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും പദ്ധതികളുടെ വേഗത്തിലുള്ള മുന്നോട്ടുപോകൽ അനിവാര്യമാണ് എന്നുള്ളത് മുൻനിർത്തി വയനാടിന്റെ എംപിയും എംഎൽഎമാരും ജില്ലാ പഞ്ചായത്തും അടക്കം ജില്ലയിലെ മുഴുവൻ രാഷ്ട്രീയ യുവജന സംഘടനകളെയും ചേർത്തുകൊണ്ട് യോജിച്ച മുന്നേറ്റത്തിന് തയ്യാറാവണം.

 

വയനാട് ചുരത്തിലെ മണ്ണിടിച്ചിലും യാത്രാ വർഷങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ബദൽ പാതയുടെ വിഷയം ചർച്ച ചെയ്യുന്ന ജനപ്രതിനിധികളുടെ അവസ്ഥ മാറണം.സംസ്ഥാന സർക്കാർ കളളാടി തുരങ്ക പാതയുടെ നിർമ്മാണം ആരംഭിച്ചത് ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. 1994ല്‍ ഭരണാനുമതി ലഭിച്ച പൂഴിത്തോട് ബദല്‍ പാതയും തറക്കൽ ഇട്ട ഭൈരകുപ്പ പാലവും , തളിപ്പുഴ ചിപ്പിലിത്തോട്, കൊട്ടിയുര്‍ 44, ബദല്‍ പാതയും അടക്കം എല്ലാം തന്നെ വയനാടിന്റെ ആവശ്യങ്ങളാണ്. ഈ വിഷയം ഏറ്റെടുത്തു മുന്നോട്ടു പോകുന്നതിന് ഭാഗമായി രാഷ്ട്രീയ യുവജന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ബദൽ പാതകളുടെ പ്രദേശങ്ങളിൽ എത്തി എല്ലാം ആക്ഷൻ കമ്മിറ്റികളുമായും പ്രദേശവാസികളുമായും നേരിൽകണ്ട് ചർച്ചകൾ നടത്തും.ജില്ലയുടെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന കേന്ദ്ര വന നിയമങ്ങളില്‍ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പിപി ഷൈജൽ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *