കുടുംബശ്രീ അവാര്‍ഡ് വിതരണവും കലാ പ്രതിഭകളെ ആദരിക്കലും നടത്തി
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തന മികവില്‍ മുന്നിട്ട് നിന്നവര്‍ക്കുള്ള അവാര്‍ഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ ‘അരങ്ങി’ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കാര്‍ഷിക അവാര്‍ഡ് നേടിയ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലെ ബത്തഗുഡ്ഡ ടീമിനെ മുന്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍ മെമെന്റോ നല്‍കി ആദരിച്ചു.
ജില്ലയിലെ മികച്ച സിഡിഎസ്, എഡിഎസ്, സംരംഭം, അയല്‍ക്കൂട്ടം, ബഡ്സ് സ്‌കൂള്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്‌സിലറി സംരംഭം, മികച്ച സിഡിഎസ് (കാര്‍ഷികേതരം),
മികച്ച സിഡിഎസ് (സംയോജനം), മികച്ച സിഡിഎസ് (കൃഷി-മൃഗ സംരക്ഷണം), മികച്ച സിഡിഎസ് (സാമൂഹ്യ വികസനം-ജന്‍ഡര്‍), മികച്ച ജിആര്‍സി, മികച്ച സംരംഭക, മികച്ച ഊരുസമിതി,
എന്നിങ്ങനെ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച സംസ്ഥാന കലോത്സവമായ അരങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കലാ പ്രതിഭകളെ മെമെന്റോ നല്‍കി ആദരിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായ പരിപാടിയില്‍
ബത്തേരി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് സാലി പൗലോസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് സലീന കെ എം, എഡിഎംസി റജീന വി കെ, ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ് വി എന്നിവര്‍ സംസാരിച്ചു.
സിഡിഎസ് ചെയര്‍പേഴ്‌സന്മാര്‍,ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply