May 6, 2026

തല്‍ സൈനീക ക്യാമ്പില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ആദിത്യ സുധീര്‍

0
site-psd-457
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എന്‍സിസി ഡല്‍ഹിയില്‍ സംഘടിപ്പിച്ച തല്‍ സൈനീക ക്യാമ്പില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ബത്തേരി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദാര്‍ത്ഥിനിയായ ആദിത്യ സുധീര്‍ നാടിന് അഭിമാനമായി. 100 ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ സെലക്ഷന്‍ പ്രക്രിയയിലൂടെയാണ് കേഡറ്റുകള്‍ ഡല്‍ഹിയിലെ തല്‍സൈനീക് ക്യാമ്പിലേക്ക് സെലക്ഷന്‍ നേടുന്നത്. എന്‍സിസി യുടെ പരമോന്നത ക്യാമ്പാണ് ഡല്‍ഹിയിലെ തല്‍ സൈനീക് ക്യാമ്പ്.മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ റിട്ടയേഡ് സൈനീകന്‍ സുധീറിന്റെയും ഗീതയുടെയും മകളാണ് ആദിത്യ സുധീര്‍.അദ്വൈത് സുധീര്‍ സഹോദരനാണ്.

ഒബ്സ്റ്റക്കിള്‍ ട്രെയിനിംഗ്,ഫയറിംഗ്, ജെ.ഡി.എഫ്.എസ്, ഹെല്‍ത്ത് & ഹൈജീന്‍, മാപ്പ് റീഡിംഗ് എന്നീ മിലിട്ടറി മല്‍സര യിനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കേഡറ്റുകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇതില്‍ ഒബ്സ്റ്റക്കിള്‍ ട്രെയിനിംഗ് വിഭാഗത്തിലാണ് ആദിത്യ സുധീര്‍ ഡല്‍’ഹിയില്‍ നടന്ന തല്‍സൈനീക് ക്യാമ്പില്‍ നേട്ടം കൈവരിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജില്‍ വച്ച് നടന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ ഡോ. പ്രമോദ് സര്‍ മൊമന്റോ നല്‍കി ആദരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *