June 21, 2026

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിവേഗം മാറുന്നു: മന്ത്രി ഒ.ആര്‍ കേളു

0
site-psd601
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അതിവേഗം വളരുകയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ കുട്ടിയിലും രൂപപ്പെടുന്ന വ്യത്യസ്തമായ കഴിവും അഭിരുചികളും സ്‌കൂള്‍ തലത്തില്‍ തന്നെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മികച്ച രീതിയില്‍ നടപ്പാക്കുന്ന വിജ്ഞാനോത്സവമായ ദിശ രണ്ടാം തവണയാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. പ്ലസ്ടു പഠനത്തിനു ശേഷമുള്ള ഉപരി പഠനസാധ്യത പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കരിയര്‍ സെമിനാറുകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിഷയാവതരണ കരിയര്‍ കോണ്‍ക്ലേവ്, കരിയര്‍ ചാര്‍ട്ട് പ്രദര്‍ശനം, കുട്ടികളുടെ അഭിരുചി നിര്‍ണയിക്കുന്ന കേരള ഡിഫ്രന്‍ഷ്യല്‍ ആപ്റ്റിയൂഡ് ടെസ്റ്റ് – കെ. ഡാറ്റ്, കരിയര്‍ കഫെ, മെഗാ സെമിനാര്‍ എന്നിവയാണ് ദിശയുടെ ഭാഗമായി സംഘടിപ്പിച്ചത്. കരിയര്‍ സ്റ്റാളുകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിജ്ഞാന കേരളം ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ തയ്യാറാക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ദിശ എക്സ്പോയിലെത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വിജയന്‍, മീനാക്ഷി രാമന്‍, എ.എന്‍ സുശീല, മാനന്തവാടി ഗവവെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കെ സുരേഷ് കുമാര്‍, തൃശ്ശിലേരി ജി.എച്ച്.എസ്.എസ്പ്രിന്‍സിപ്പാള്‍ എ.പി ഷീജ,കരിയര്‍ ഗൈഡന്‍സ് സെല്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജോണ്‍, കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി സിമില്‍,സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്‍ ആസിഫ്, എസ്.എം.സി ചെയര്‍മാന്‍ മൊയ്തൂട്ടി അണിയാരത്ത് എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *