April 16, 2026

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം: വയനാട് പോലീസ് മാരത്തോണ്‍ നടത്തി

0
site-psd640
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് (ദേശീയ ഏകത ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപത്തിന് സമീപത്തു നിന്നാരംഭിച്ച് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് വരെയാണ് മാരത്തണ്‍ നടത്തിയത്. 60 ഓളം പേര്‍ പങ്കെടുത്ത മാരത്തോണ്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് ഫ്ളാഗ് ഓഫ് ചെയ്തു. അമ്പലവയല്‍ ആനപ്പാറ സ്പോര്‍ട്സ് അക്കാദമയിലെ എം രമേശ്, ഇ.എസ് നന്ദകിഷോര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. കാട്ടിക്കുളം സ്പോര്‍ട്സ് അക്കാദമിയിലെ അമല്‍ദാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഡിഷണല്‍ എസ്.പി എന്‍.ആര്‍ ജയരാജ്, ഡി.വൈ.എസ്.പി മാരായ കെ.കെ അബ്ദുള്‍ ഷരീഫ്, പി.എല്‍ ഷൈജു, ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ മാരായ ഷാജു ജോസഫ്, എ.യു ജയപ്രകാശ്, സന്തോഷ് കുമാര്‍ ജനമൈത്രി എ.ഡി.എന്‍.ഒ കെ.എം ശശിധരന്‍, എസ്പിസി എ ഡി എന്‍ ഓ കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അഡിഷണല്‍ എസ്.പി എന്‍.ആര്‍ ജയരാജ് വിജയികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കുമുള്ള ക്യാഷ് അവാര്‍ഡും അനുമോദന പത്രവും നല്‍കി ആദരിക്കുകയും ദേശീയ ഏകതാദിന സന്ദേശം നല്‍കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *