July 28, 2026

വേടന്‍കോട് എസ്റ്റേറ്റിലെ കാട് പൂര്‍ണമായും വെട്ടിനീക്കണമെന്ന് പ്രദേശവാസികള്‍

0
site-psd-16
By ന്യൂസ് വയനാട് ബ്യൂറോ

ചീരാല്‍: പുളിഞ്ചാല്‍ വേടന്‍കോട് എസ്റ്റേറ്റിലെ കാട്് പൂര്‍ണമായും വെട്ടിനീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. 300 ഏക്കര്‍ വരുന്ന എസ്റ്റേറ്റ് കാടുപിടിച്ചുകിടക്കുകയാണ്. പുലി, കരടി, പന്നി, കാട്ടാട്, മയില്‍, കുരങ്ങ് തുടങ്ങിയവ ഇനം വന്യജീവികള്‍ എസ്റ്റേറ്റ് താവളമാക്കിയത് പരിസരത്തുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി. വേടന്‍കോട് എസ്റ്റേറ്റില്‍ വച്ച കൂട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ പുലി കുടുങ്ങിയത്. ചീരാലിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ അറു മാസത്തിനിടെ 50 ഓളം വളര്‍ത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്.

വന്യജീവികള്‍ മൂലം വിളകളും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ പരിഹാരധനം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.സി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജെ.ഐ. രാജു, ടി.കെ. രാധാകൃഷ്ണന്‍, ടി. ഗംഗാധരന്‍, വി.എസ്. സദാശിവന്‍, എ. സലിം എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *