നവരാത്രി ആഘോഷം വിപുലമായ പരിപാടികളോട് കൂടി സമാപിച്ചു
പുറക്കാടി :ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്ര നവരാത്രി ആഘോഷം വിപുലമായ പരിപാടികളോട് കൂടി സമാപിച്ചു.29 ന് വിശേഷാൽ പൂജകളോട് കൂടി ഗ്രന്ഥപൂജ ആരംഭിച്ചു. 30 ന് വിശേഷൽ നവരാത്രി പൂജയും ഒന്നാം തിയതി വാഹന പൂജയും നടത്തി .രണ്ടാം തിയതി കാക്കവയൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ടി അശോകൻ മാസ്റ്റർ നൂറോളം കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു .9 മണിയോട് കൂടി ഗ്രന്ഥമെടുപ്പും ഉഷ പൂജയും ഉച്ചപൂജയും നടത്തി .ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.ഈശ്വരൻ നമ്പൂതിരി,മനോജ് ചന്ദനക്കാവ്,കെ. എൻ. വേണുഗോപാൽ,പ്രസാദ് പുറക്കാടി, കെ,ദാമോധരൻ,മണിയൻ നേടിയഞ്ചേരി,റിനീഷ് പുറക്കാടി,ചന്ദ്രബാനു ഇളയത്ത്,ഷീജ വാരസ്യാർ, സൈറ ചന്ദ്രശേഖരൻ , ദിവ്യ ,ദർശന എന്നിവർ നേതൃത്വം നൽകി.





Leave a Reply