സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഹോക്കി: വയനാടിനെ പ്രതിനിധീകരിച്ച് 54 കുട്ടികള്‍ മത്സരിക്കും
നല്ലൂര്‍നാട്: ഇന്നു മുതല്‍ 7 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഹോക്കിയില്‍ ഈ വര്‍ഷവും ജില്ലാ ടീമിനെ പ്രതിനിധീകരിക്കുന്നത് നല്ലൂര്‍നാട് ഡോ.അംബേദ്കര്‍ എംആര്‍എസിലെ ഹോക്കി താരങ്ങള്‍. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ടീമുകളിലായി വിദ്യാലയത്തിലെ 54 കുട്ടികളാണ് ജില്ലാ ടീമിലുള്ളത്. മുന്‍ വര്‍ഷങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ഹോക്കി മത്സരത്തില്‍ തിളങ്ങിയ മികച്ച ഹോക്കി താരങ്ങളെ എഎംഎംആര്‍എസ് സമ്മാനിച്ചിട്ടുണ്ട്. കായിക പ്രതിഭകളെയും പരിശീലകരായ സുമിത്, റോണി വര്‍ഗ്ഗീസ് എന്നിവരെയും സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.
പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാര്‍,പ്രിന്‍സിപ്പാള്‍ സ്വര്‍ഗിണി എ,സീനിയര്‍ സൂപ്രണ്ട് ദിലീപ് കുമാര്‍ ,പ്രധാനാധ്യാപകന്‍ എസ് അബ്ദുല്ല , എം ആര്‍ എസ് മാനേജര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply