May 3, 2026

കാര്‍ഷിക മേഖല സംപുഷ്ഠമാക്കാന്‍ പദ്ധതി വേണം: പി.കെ.എ. അസീസ്

0
site-psd-65
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വെല്ലുവിളികള്‍ നേരിടുന്ന കാര്‍ഷിക മേഖല സംപുഷ്ഠമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പദ്ധതി തയ്യാറാക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ്. കൃഷിയും കര്‍ഷക സമൂഹവും കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് കരകയറിയെങ്കില്‍ മാത്രമേ കാര്‍ഷിക മേഖലയുടെ വളര്‍ച്ച പൂര്‍ണ്ണമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണനയിലും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനുമെതിരെ സ്വതന്ത്ര കര്‍ഷക സംഘം ഒക്ടോ. 14ന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ബത്തേരി നിയോജക മണ്ഡലം സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ഖാലിദ് വേങ്ങൂര്‍ അധ്യക്ഷനായി. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ കെ.ഹംസ ഹാജി മുഖ്യപ്രഭാഷണം നടത്തി. മാര്‍ച്ചില്‍ മണ്ഡലത്തില്‍ നിന്ന് 100 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ജില്ലാ – മണ്ഡലം ഭാരവാഹികള്‍ പഞ്ചായത്ത് തല പര്യടനം നടത്തും. കെ.പി.എ.ലത്തീഫ്,തൈതൊടി ഇബ്രാഹിം, എന്‍.എ. ബഷീര്‍, കെ.എം. അസൈനാര്‍, പി.കെ. മൊയ്തീന്‍ കുട്ടി, പി.മുഹമ്മദ്, ഷംസുദ്ദീന്‍ ബിദര്‍ക്കാട് പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *