May 3, 2026

മലങ്കരക്കുന്ന് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

0
site-psd-66
By ന്യൂസ് വയനാട് ബ്യൂറോ

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിച്ചു. മലബാര്‍ ഭദ്രാസനാധിപന്‍  ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.വൈദീകരായ ഫാ.ഗീവര്‍ഗ്ഗീസ് മേലേത്ത് ഫാ.ജോര്‍ജ്ജ് കവുങ്ങുംപിള്ളില്‍, ഫാ.ഷൈജന്‍ മറുതല, ഫാ. അനില്‍ കൊമരിക്കല്‍, ഫാ.മനീഷ് ജേക്കബ് പുല്യാട്ടേല്‍. ഫാ. ലിജോ തമ്പി ആനിക്കാട്ടില്‍, ഫാ.ഷിജിന്‍ കടമ്പക്കാട്ട് എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു.

വികാരി ഫാ. വിപിന്‍ കുരുമോളത്ത്, ട്രസ്റ്റിമാരായ പൗലോസ് പഴമ്പിള്ളില്‍, ഗീസ് തേനുങ്കല്‍, സെക്രട്ടറിമാരായ അവറാച്ചന്‍ പെരിങ്ങാട്ടയില്‍, തോമസ് മുണ്ടക്കല്‍, സിബിന്‍ മറ്റത്തില്‍ എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *