കാപ്പുംകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഓ പി ആരംഭിച്ചു
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പുംകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ കൂടി വരുന്നതിനാല്‍ സായാഹ്ന ഓ പി ആരംഭിച്ചു. പ്രസിഡണ്ട് പിബാലന്‍ സായാഹ്ന ഓ പി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ്,എം പി നൗഷാദ്,ബഷീര്‍ ഈന്തന്‍, അനീഷ്,റഷീദ് വാഴയില്‍,ബിന്ദു ബാബു,സാജിതാ നൗഷാദ് ,ബുഷ്‌റ വൈശ്യന്‍,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സൗക്കീന്‍ ഡോക്ടര്‍ മുഹമ്മദ് ഫാസില്‍,കെ ടി കുഞ്ഞബ്ദുളള,മുസ്തഫ കെ കെ ,അഷ്‌റഫ് അച്ചൂസ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സോമന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഹെല്ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply