May 5, 2026

കൃഷിയിടങ്ങളിലെ വൈദ്യുതവേലികള്‍ നിയമാനുസൃതമായി സ്ഥാപിക്കണം

0
site-psd-147
By ന്യൂസ് വയനാട് ബ്യൂറോ

കൃഷിയിടങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കമ്പിവേലി സ്ഥാപിക്കുന്നവര്‍ അത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. കമ്പി വേലി സ്ഥാപിച്ച് അതിലേക്ക് നേരിട്ട് വൈദ്യുതി ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ അംഗീകൃത ബി ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖാന്തരം ഐ.എസ്.ഐ നിലവാരമുള്ള ഫെന്‍സ് എനര്‍ജൈസര്‍ ഉപയോഗിച്ചാണ് വൈദ്യുതവേലി സ്ഥാപിക്കേണ്ടത്.

നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ അപേക്ഷ നല്‍കി നിയമാനുസൃത അനുമതി നേടണമെന്നും ഇലട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. വൈദ്യുതവേലിയുടെ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് പുറമെ വൈദ്യുത ലൈനുകളുടെ താഴെയായി വേലി വരാതിരിക്കുന്ന തരത്തില്‍ ക്രമീകരിക്കേണ്ടതും അനിവാര്യമാണെന്ന് വകുപ്പ് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 295004

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *