July 29, 2026

വൈത്തിരി ഉപജില്ല സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചു

0
site-psd-193
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3 ദിവസം നടന്ന വൈത്തിരി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ രജിത കെ വി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ തലങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നസീമ കെ ബി നിര്‍വഹിച്ചു.

പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിത്യ ബിജു കുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണി കെ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞായിശ, സുമ പി എന്‍ , സരിത ഉണ്ണി, ജസി ലസ്ലി , ബിനു ജേക്കബ്, ബിന്ദു ബാബു, സുജേഷ് കുമാര്‍, കമല രാമന്‍ , വൈത്തിരി ഉപജില്ല എച്ച് എം ഫോറം സെക്രട്ടറി ഒ. സി എമ്മാനുവല്‍, കണിയാമ്പറ്റ സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോര്‍ജ് പള്ളത്ത്, പി ടി എ പ്രസിഡന്റ് പി വി സജീവന്‍, എം പി ടി എ പ്രസിഡന്റ് ഷക്കീല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അജേഷ് പി ആര്‍ സ്വാഗതവും കണിയാമ്പറ്റ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ് നന്ദിയും പറഞ്ഞു.

പ്രവൃത്തി പരിചയമേളയില്‍ എല്‍ പി വിഭാഗത്തില്‍ മേപ്പാടി ഗവ. എല്‍ പി സ്‌കൂളും യുപി വിഭാഗത്തില്‍ സെന്റ് തോമസ് ഹൈസ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിര്‍മല എച്ച് എസ് തരിയോടും ഹയര്‍ സെക്കന്‍ഡറി ഭാഗത്തില്‍ സെന്റ് തോമസ് ഹൈസ്‌കൂളും ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി.സാമൂഹ്യശാസ്ത്രമേളയില്‍ എല്‍ പി വിഭാഗത്തില്‍ കുപ്പാടിത്തറ എസ് എ എല്‍ പി സ്‌കൂളും യുപി വിഭാഗത്തില്‍ നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യു ഒ എച്ച് എസ് എസ് സ്‌കൂളും ഹയര്‍ സെക്കന്‍ഡറി ഭാഗത്തില്‍ കല്‍പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഓവറോള്‍ ട്രോഫി നേടി.

ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറി ഭാഗത്തില്‍ സ്‌കൂളും ഓവറോള്‍ കിരീടം കരസ്ഥമാക്കി.സയന്‍സ് മേളയില്‍ എല്‍ പി വിഭാഗത്തില്‍ ആര്‍ സി എല്‍ പി സ്‌കൂളും യുപി വിഭാഗത്തില്‍ നടവയല്‍ സെന്റ് തോമസ് സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറി ഭാഗത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഓവറോള്‍ നേടി.ഐടി മേളയില്‍ യുപി വിഭാഗത്തില്‍ നടവയല്‍ സെന്റ് തോമസ് സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഡബ്ല്യു ഒ എച്ച് എസ് എസ് സ്‌കൂളും ഹയര്‍ സെക്കന്‍ഡറി ഭാഗത്തില്‍ എസ് കെ എം ജെ എച്ച് എസ് എസ് സ്‌കൂളും ഒന്നാം സ്ഥാനം നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *