May 5, 2026

ജില്ലയിലെ പ്രധാന തൊഴില്‍ അറിയിപ്പുകള്‍

0
niyamanam
By ന്യൂസ് വയനാട് ബ്യൂറോ

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ ആന്റ് ഫെസിലിറ്റേഷൻ സെന്ററിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആര്‍.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ ഡി.ബ്ല്യു.എം.എസ് പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മാനന്തവാടി പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവര്‍ക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 22 രാവിലെ 10ന് അസ്സൽ രേഖകൾ സഹിതം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ – 8086311616, 9188959880

ക്രിമറ്റോറിയം കെയര്‍ടേക്കര്‍ നിയമനം

അമ്പലവയല്‍ ഗ്യാസ് ക്രിമറ്റോറിയം നടത്തിപ്പിനായി കെയര്‍ടേക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 ഉച്ചയ്ക്ക് ശേഷം 2ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 30 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോൺ – 04936 260423

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ രേഖയും സഹിതം ഒക്ടോബര്‍ 18 രാവിലെ 10.30ന് കൽപ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ – 04936 202292ജില്ലയിലെ പ്രധാന തൊഴില്‍ അറിയിപ്പുകള്‍

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *