യാത്രക്കാർക്ക് ഭിഷണിയായി റോഡിലേക്ക് തള്ളിയ കാടുകൾ
മക്കിയാട്: മാനന്തവാടി-കുറ്റിയാടി സംസ്ഥാന പാതയില്‍ കോറോത്തിനും മക്കിയാടിനും ഇടയില്‍ മരച്ചോട് പാലത്തിന് സമീപം കൊടുംവളവില്‍ കാട് വളര്‍ന്ന് റോഡിലേക്ക് തള്ളിനില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയായി. മരച്ചോട് ഭാഗത്തുനിന്ന് കോറോം ഭാഗത്തേക്ക് റോഡിന് വലതുവശം ചേര്‍ന്ന് നടന്നുപോകാന്‍ ആളുകള്‍ക്കു ഭയമാണ്. റോഡിന് മധ്യഭാഗം വരെയാണ് ഉയരത്തില്‍ വളര്‍ന്ന കാട് തള്ളി നില്‍ക്കുന്നത്. തൊണ്ടര്‍ നാട് എംടിഡിഎം ഹൈസ്‌കൂള്‍, കോറോം ഗവ.എല്‍പി സ്‌കൂള്‍, നിരവില്‍പ്പുഴ എയുപി സ്‌കൂള്‍, മരച്ചോട് മദ്രസ എന്നിവിടങ്ങളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ ഇതുവഴി നടന്നാണ് പോകുന്നത്. കൊടും വളവായതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ ദൂരേനിന്ന് കാണാന്‍ കഴിയില്ല. റോഡിനു ഒരു ഭാഗം പുഴയാണ്. പുഴയ്ക്ക് സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടില്ല. കാട് എത്രയും വേഗം നീക്കണമെന്നും
പാലത്തിന് സമീപം സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.





Leave a Reply