കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് ലേബര്‍ സെസ്സ് നിബന്ധന പിന്‍വലിക്കണം :ലെന്‍സ്ഫെഡ്
മേപ്പാടി കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് ലേബര്‍ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ലെന്‍സ്ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.നെല്ലുമുണ്ട അയണ്‍ ബ്രിഡ്ജ് റിസോര്‍ട്ടില്‍ നടന്ന യൂണിറ്റ് സമ്മേളനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ജാഫര്‍ എം അധ്യക്ഷനായി.ഏരിയ പ്രസിഡണ്ട് സിബിന്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി.
കെ സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും , പെര്‍മിറ്റ് ഫീസും ലൈസന്‍സികളിലൂടെ അടപ്പിക്കുന്ന നിര്‍ബന്ധ സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിട നിര്‍മാണ ഫീസ് കുറച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആയിരം സ്‌ക്വയര്‍ ഫിറ്റിന്റെ മുകളിലേക്ക് ഭീമമായ ഫീസ് തന്നെയാണ് കെ സ്മാര്‍ട്ടില്‍ വന്ന് കൊണ്ടിരിക്കുന്നത്. കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് സെസ്സ്അടച്ച രെസീത് അറ്റാച്ച് ചെയ്യല്‍ നിര്‍ബന്ധമാണ് ആയിരം സ്‌ക്വയര്‍ ഫിറ്റ് വീടിന് പതിനായിരം രൂപ അടച്ചാല്‍ മാത്രമേ കംപ്ലീഷന്‍ പ്ലാര്‍ സമര്‍മിപ്പിക്കാന്‍ സാധിക്കുകയൊള്ളൂ.ഇത്തരം വിഷയങ്ങളെ ചൊല്ലി കെട്ടിട ഉടമകളും ലൈസന്‍സികളും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ പതിവായി കൊണ്ടിരിക്കുന്നു.അതിനാല്‍ ഇത്തരത്തിലുള്ള നികുതികള്‍ ലഘൂകരിച്ച് പൊതുജനത്തിന് ആശ്വാസം നല്‍കണമെന്നും.ഈ ജനദ്രോഹ നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും രംഗത്ത് വരണമെന്നും സമ്മേളന പ്രമേയം ആവശ്യപെട്ടു.
ഏരിയ സെക്രട്ടറി സലിം,ഏരിയ ട്രഷറര്‍ പത്മിനി,ഏരിയ ഇന്‍ ചാര്‍ജ് പ്രിയേഷ്,ഏരിയ ജോയിന്‍ സെക്രട്ടറി സുഭാഷ്,സംസ്ഥാന സ്റ്റാറ്റിയൂട്ടറി അംഗം ബെഞ്ചമിന്‍,യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷിയാസ്,യൂണിറ്റ് സെക്രട്ടറി ഷാബിക്ക്,ട്രഷറര്‍ അനിഷ്മ എന്നിവര്‍ സംസാരിച്ചു.





Leave a Reply