May 5, 2026

മിന്നും വിജയവുമായി സെന്റ് ജോര്‍ജ് എ എല്‍ പി സ്‌കൂള്‍ കൊളവയല്‍

0
site-psd-336
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍:ബത്തേരി ഉപജില്ല പ്രവര്‍ത്തിപരിചയമേളയില്‍ എല്‍ പി വിഭാഗം റണ്ണേഴ്‌സ് അപ്പ് കരസ്ഥമാക്കിയ സെന്റ് ജോര്‍ജ് എ എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് മാനേജ്‌മെന്റും പിടിഎയും ചേര്‍ന്ന് സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. സുനില്‍ തെക്കേപ്പേര പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കുഞ്ഞമ്മദ് കുട്ടി കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്ത് ആശംസകള്‍ അര്‍പ്പിച്ചു. വാഴവറ്റ പി എച്ച് സി യിലെ എച്ച്‌ഐ പ്രതിഭ പി, ജെഎച്ച്‌ഐ അമാനുള്ള എം ബി, ഹെഡ്മിസ്ട്രസ് മിന്‍സി മോള്‍, പിടിഎ പ്രസിഡണ്ട് പീറ്റര്‍,എം പി ടി എ പ്രസിഡണ്ട് ഭവനിത,സി. റോസ്മിന്‍,അമ്പിളി ആന്റണി,ആന്‍സി ടി. എം,ഫിറോസ് പി, ആതിര പ്രസാദ്,അനൂപ് എ വി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *