കല്‍പ്പറ്റ ബ്ലോക്ക്തല കേരളോത്സവം: കായിക താരങ്ങള്‍ക്ക് പഞ്ചാത്തുകളുടെ അനാസ്ഥമൂലം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ആക്ഷേപം
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവത്തില്‍ ചില പഞ്ചായത്തുകളിലെ കായിക താരങ്ങള്‍ക്ക് പഞ്ചാത്ത് അധികൃതരുടെ അനാസ്ഥമൂലം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ആക്ഷേപം.15 മുതല്‍ 22 ാം തീയതി വരെയാണ് കല്‍പ്പറ്റ ബ്ലോക്ക് തല കോരളോത്സവം നടക്കുന്നത്. മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്നലെ വൈകീട്ടുവരെ കോരളോത്സവത്തിന്റെ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യേണ്ടതായിരുന്നു.ഇതനുസരിച്ച് ഇന്ന് രാവിലെ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ കായിക താരങ്ങള്‍ക്കാണ് വിവരങ്ങള്‍ സൈറ്റില്‍ ഇല്ലാത്തതിന്റെ പേരില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതായ്ത്.പഞ്ചായത്തുകളില്‍ ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരുന്നെങ്കിലും എന്‍ട്രികള്‍ വരാത്തതിന്റെ കാരണം വ്യക്തമല്ലെന്നുമാണ് അധികൃതര്‍ പറയുന്നു





Leave a Reply