May 26, 2026

ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന് അനുവദിച്ച 23.75 കോടി രൂപ പാഴാക്കരുത്:പ്രിയങ്കാ ഗാന്ധി എം.പി

0
site-psd-360
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന് അനുവദിച്ച 23.75 കോടി രൂപ പാഴാക്കരുതെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ലഭ്യമായ ഭൂമിയില്‍ കല്‍പ്പറ്റ ജനറല്‍ ഹോസ്പ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന് സ്ഥലം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യംവനിതാ ശിശു വികസന വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് സ്ഥാപിക്കണമെന്നുള്ള ദീര്‍ഘകാല ആവശ്യമാണ്. 2025 സെപ്റ്റംബര്‍ 22ന് നടന്ന വയനാട് ദിശ യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഈ ബ്ലോക്ക് നിര്‍മിക്കുന്നതിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

ജനറല്‍ ആശുപത്രിക്ക് സമീപം ഭൂമി ലഭ്യമല്ലാത്തത് കാരണം ഈ ആശുപത്രിയുടെ വികസനം ഏറെക്കാലമായി നിലച്ചിരിക്കുകയായിരുന്നു. അതിനാല്‍, ഈ ഭൂമി കണ്ടെത്തിയിരിക്കുന്നത് വളരെ പ്രധാനപ്പെട്ടതും സ്വാഗതാര്‍ഹവുമായ ഒരു മുന്നേറ്റമാണ്. എന്നാല്‍, ഇത് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കേണ്ട വിഷയമാണെന്നും പ്രിയങ്കാ ഗാന്ധി എം.പി.
ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ഈ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ (ജങഅആഒകങ) പദ്ധതിയില്‍ നിന്ന് 23.75 കോടി രൂപ ലഭ്യമാണ്. എന്നാല്‍ ഈ പദ്ധതിയുടെ കാലാവധി 202122 മുതല്‍ 202526 വരെയാണ്. അതിനാല്‍, പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ഭൂമി അന്തിമമായി ഉറപ്പാക്കുന്നത് അത്യാവശ്യമാണ്. വയനാട്ടിലെ ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പദ്ധതി കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാകാതെ പുതിയ തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നത് നിരാശാജനകമാണ്. അതിനാല്‍, കണ്ടെത്തിയിരിക്കുന്ന ഭൂമിയുടെ അനുമതികള്‍ വേഗത്തില്‍ പരിശോധിച്ച് ലഭ്യമാക്കുന്നതിന് ദയവായി നടപടി സ്വീകരിക്കണം. ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് വയനാട്ടിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന, അത്യാവശ്യമായൊരു സംവിധാനമാണെന്നും. ഈ ആവശ്യം എത്രയും പെട്ടെന്ന് അനുഭാവപൂര്‍വ്വം പരിഗണിച്ചാല്‍ ഏറെ സന്തോഷകരമായിരിക്കും എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജിന് എഴുതിയ കത്തില്‍ പ്രിയങ്ക ഗാന്ധി എം.പി. സൂചിപ്പിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news