May 3, 2026

കെ.എച്ച്.ആര്‍.എ മാനന്തവാടി മേഖല കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 21ന്

0
site-psd--382
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മാനന്തവാടി മേഖല കണ്‍വെന്‍ഷനും ആരോഗ്യശുചിത്വ ബോധവല്‍ക്കരണവും ഒക്ടോബര്‍ 21 ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്തുള്ള ഹോട്ടല്‍ വയനാട് സ്‌ക്വയറില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കെ.എച്ച്.ആര്‍.എ. സംസ്ഥാന പ്രസിഡണ്ട് കെ.പി ബാലകൃഷ്ണ പൊതുവാള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളനം, ആദരിക്കല്‍ ചടങ്ങ്, അവാര്‍ഡ്ദാനം തിരഞ്ഞെടുപ്പ്, കലാപരിപാടികള്‍ എന്നിവ നടത്തും.ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണത്തെ കുറിച്ചുള്ള ക്ലാസ് വയനാട് ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ബിബി മാത്യു ഉദ്ഘാടനം ചെയ്യും.

മാനന്തവാടിഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.അഞ്ജു ജോര്‍ജ്,മാനന്തവാടി ക്ലീന്‍സിറ്റി മാനേജര്‍ മോഹന ചന്ദ്രന്‍ നായര്‍, എഫ്.എച്ച്.സി. ബേഗൂര്‍ ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിഫാനത്ത്.പി.എന്നിവര്‍ ക്ലാസ് എടുക്കും കെ.എച്ച്.ആര്‍.എ .സംസ്ഥാന സെക്രട്ടറി മാരായ അനീഷ് ബി നായര്‍. സജീര്‍ ജോളിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്റ്റിന്‍ ബേബി,മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍സി.കെ.രത്നവല്ലിമുന്‍സിപ്പല്‍ വൈസ്ചെയര്‍മാന്‍ ജേക്കബ്സെബാസ്റ്റ്യന്‍ കെ.എച്ച് ആര്‍ എ ജില്ലാ പ്രസിഡണ്ട്അസ്ലം ബാവ, വര്‍ക്കിംങ്ങ് പ്രസിഡണ്ട് അബൂബ ന്യൂഫോം, സെക്രട്ടറി യു.സുബൈര്‍, ട്രഷറര്‍ പ്രാണിയത്ത് അബ്ദുറഹിമാന്‍, ചെയര്‍മാന്‍ഉമ്മര്‍ പാരഡൈസ്‌കോ ഓര്‍ഡിനേറ്റര്‍മാരായമുജീബ് ചുണ്ട, വിജു മന്ന
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ഉസ്മാന്‍,കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ശ്രീധരന്‍ പ്രസ്സ് ക്ലബ്പ്രസിഡണ്ട്അരുണ്‍ വിന്‍സെന്റ്,എന്നിവര്‍ സംബന്ധിക്കും.വാര്‍ത്ത സമ്മേളനത്തില്‍ അബ്ദുല്‍ ഗഫൂര്‍ സാഗര്‍,പി.ആര്‍ ഉണ്ണികൃഷ്ണന്‍ മാത, വിജു മന്ന, സാബു ഷവായ്, ലിസന്‍ അഗസ്റ്റ്യന്‍ എന്നിവ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *