May 3, 2026

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ താളൂരില്‍

0
site-psd-369
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ മലബാര്‍ ഭദ്രാസന വിദ്യാര്‍ത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ നടക്കുമെന്ന് വൈ. പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കല്‍ ,ഡയറക്ടര്‍ അനില്‍ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി എന്നിവര്‍ അറിയിച്ചു. ഇഗ്‌നൈറ്റ് എന്ന പേരില്‍ താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ക്യാമ്പ്. ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. മത്തായി അതിരംപുഴയില്‍ അധ്യക്ഷനാവും.

സ്മാര്‍ട്ട് കിഡ്‌സ് എന്ന വിഷയത്തില്‍ പ്രമുഖ ജേണലിസ്റ്റ് സി.വി ഷിബു,കണക്ടിംഗ് മൈന്‍ഡ്സ് എന്ന വിഷയത്തില്‍ ജോംസി സി ജോ ,ബേസില്‍ ബേബി, ജൈജൂ വര്‍ഗിസ് എന്നിവരും നേതൃ പരിശീലനം നല്‍കും. സംഗീതവും മോട്ടിവേഷനും സമന്വയിപ്പിച്ച്ഫാ. ജാന്‍സണ്‍ കുറുമറ്റത്തിലിന്റെ നേതൃത്വത്തില്‍ റിഥം ഫെലല്ലാഷിപ്പും നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *