May 3, 2026

മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മാതൃ-ശിശു ആരോഗ്യ സമുച്ചയം ഉദ്ഘാടനം ചെയ്തു

0
site-psd-387
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മാതൃ-ശിശു ആരോഗ്യ സമുച്ചയം ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ്മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.സാമൂഹ്യ ആരോഗ്യ തലത്തില്‍ സംസ്ഥാനത്തെ ഏറ്റവുമധികം പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നാണ് മീനങ്ങാടി മീനങ്ങാടി സി.എച്ച്.സിയെന്ന് മന്ത്രി പറഞ്ഞു.മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ശേഷം ജില്ലയില്‍ മാതൃമരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നത് അഭിമാനകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി വയനാട് ജില്ലയില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ എല്ലാം തന്നെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണെന്നും പറഞ്ഞു.പഴയ കെട്ടിടങ്ങളിലെ അസൗകര്യങ്ങളും ആധുനിക പ്രസവ-ശസ്ത്രക്രിയാ സൗകര്യങ്ങളുടെ അഭാവവും സി.എച്ച്.സി.യുടെ വികസനത്തിന് തടസ്സമായിരുന്നു.

ഈ വെല്ലുവിളികള്‍ മറികടന്നാണ് സ്ഥാപനത്തെ ലക്ഷ്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉയര്‍ത്തുന്നതിനായി പുതിയ എംസിഎച്ച് ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. 59 കിടക്കകളുള്ള പുതിയ മാതൃ-ശിശു ബ്ലോക്കില്‍ രണ്ട് ആധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, നാലു ലേബര്‍ കോട്ടുകള്‍, നവജാത ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുമുണ്ട്. സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ വിതരണ സംവിധാനവും, ലിഫ്റ്റ്, അഗ്‌നിശമന സംവിധാനങ്ങള്‍, ജനറേറ്റര്‍ ബാക്ക്അപ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തില്‍ പ്രതിമാസമെത്തുന്ന ആയിരത്തിലധികം പേര്‍ക്ക് പുതിയ മാതൃ-ശിശു ബ്ലോക്കിലെ സൗകര്യങ്ങള്‍ ഉപകാരപ്രദമാകും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായ പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അനീഷ് ബി നായര്‍, ലത ശശി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനാ വിജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.മോഹന്‍ദാസ്, ഡി.പി.എം സമീഹ സൈതലവി, മീനങ്ങാടി സി.എച്ച്.സിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കെ. ഗീത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *