തൊണ്ടര്‍നാട് തൊഴിലുറപ്പു പദ്ധതി അഴിമതി: യൂഡിഎഫ് ബ്ലോക്ക് ഓഫീസ് മാര്‍ച്ച് ഒക്ടോബര്‍ 25 ന്
മാനന്തവാടി: തൊഴിലുറപ്പു പദ്ധതിയിൽ കോടികളുടെ വൻ കൊള്ള നടത്തിയ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലന്നും, കൂട്ടു നിന്ന മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 25 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്താൻ യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.
ഭരണത്തിന്റെ സ്വാധീനത്തിൽ എൽ.ഡി.എഫ്. ഭരിക്കുന്ന മറ്റു പഞ്ചായത്തുകളിലും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുവാനും, ബ്ലോക്ക് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും, സ്വജന പക്ഷപാതവും തുറന്നു കാണിക്കുന്നതിനും വേണ്ടിയുമാണ് മാർച്ച് സഘടിപ്പിക്കുന്നത്. ചെയർമാൻ അഡ്വ.എൻ.കെ. വർഗീസ് അദ്ധ്യക്ഷം വഹിച്ച യോഗം മുൻ മന്ത്രി പി.കെ.ജയലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.
പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.പി.മൊയ്‌ദു ഹാജി,എം.സി.സെബാസ്റ്റ്യൻ, കടവത് മുഹമ്മദ്,സി.കുഞ്ഞബ്‌ദുല്ല, എ.എം നിഷാന്ത് പി.വി.എസ്.മൂസ്സ, ജേകബ് സെബാസ്റ്റ്യൻ,ഉസ്മാൻ പള്ളിയാൽ,എം.ജി.ബിജു,കെ.സി.അസീസ്,ഇബ്രാഹിം മാസ്റ്റർ,കൊച്ചി ഹമീദ്,ചിന്നമ്മ ജോസ്,വർക്കി, ഹാരിസ് കാട്ടിക്കുളം,കേളോത് അബ്ദുള്ള ടോമി,വാസു അമ്മാനി,കമ്മന മോഹൻ,ബെന്നി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply